കാസർഗോഡ്: കോവിഡ് പ്രതിസന്ധിക്കിടെ കേരളത്തിൽ നിന്നുള്ളവർക്ക് യാത്രാനിയന്ത്രണം കർശനമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് രേഖയുള്ളവർക്ക് മാത്രമാണ് പ്രവേശനം. കാസർഗോഡ്, വയനാട് അതിർത്തികളിലെ ചെക്‌പോസ്‌റ്റുകളിൽ പരിശോധന ശക്‌തമാക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടു.
രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും അടിയന്തര ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്കും സഞ്ചാരത്തിന് അനുമതിയുണ്ട്. യാത്രക്കാർക്ക് മതിയായ രേഖകളുണ്ടെന്ന് വിമാന, ട്രെയിൻ, ബസ് ജീവനക്കാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. കേരളത്തിൽ ഡെൽറ്റ, ഡെൽറ്റ പ്‌ളസ് വകഭേദങ്ങൾ കണ്ടെത്തിയതാണ് സുരക്ഷ ശക്‌തമാക്കാൻ കാരണമെന്നാണ് കർണാടകയുടെ വിശദീകരണം.
Also Read: വാഹനമോടിക്കൽ; ബ്ളൂടൂത്ത് വഴിയുള്ള സംഭാഷണത്തിന് 2000 രൂപ പിഴ