കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന

By Web Desk, Malabar News
Representational image
Ajwa Travels

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്‌ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. കേരള അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്.

ബെംഗളൂരുവിൽ സ്‌കൂളുകളും കോളേജുകളും മറ്റന്നാൾ മുതൽ അടച്ചിടും. രണ്ടാഴ്‌ചത്തേക്കാണ് സ്‌കൂളുകൾ അടയ്‌ക്കുന്നത്. സർക്കാർ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുളളൂ. മാളുകൾ, പബ്ബുകൾ, ബാറുകൾ, ജിംനേഷ്യം എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.

24 മണിക്കൂറിനുള്ളിൽ 147 ഒമൈക്രോൺ കേസുകളാണ് കർണാടകയിൽ റിപ്പോർട് ചെയ്‌തത്‌. പുതിയതായി റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 85 ശതമാനവും ബെംഗളൂരുവിലാണെന്ന് സർക്കാർ അറിയിച്ചു.

Kerala News: എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE