പ്രതിദിന യാത്രക്കാർക്ക് ഇളവ്; മാക്കൂട്ടം ചുരത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ

By Trainee Reporter, Malabar News
makkoottam
Makkoottam Checkpost
Ajwa Travels

കണ്ണൂർ: പ്രതിദിന യാത്രക്കാർക്ക് കർണാടക നൽകിയ ഇളവ് ഇന്ന് മുതൽ മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിലും നടപ്പിലാക്കുമെന്ന് അധികൃതർ. വിരാജ്പേട്ട നഗരസഭാ കൗൺസിലറും പ്രക്ഷോഭ കർമസമിതി ചെയർമാനുമായ സികെ പ്രഥ്വിനാഥ്‌ ഇന്നലെ മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ എത്തി പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് നടപടി. പ്രതിദിന യാത്രക്കാർക്ക് 14 ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന മതിയെന്ന് കർണാടക സർക്കാരിന് വേണ്ടി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ടികെ അനിൽകുമാർ ഇറക്കിയ ഉത്തരവാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.

28ന് ഇറങ്ങിയ ഉത്തരവ് മറ്റ് അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ നടപ്പിലാക്കിയെങ്കിലും മാക്കൂട്ടത്ത് ഉത്തരവ് ലഭിച്ചില്ലെന്നാണ് അധികൃതർ ന്യായവാദം നിരത്തിയിരുന്നത്. ഇതോടെ ചെക്ക്‌പോസ്‌റ്റിൽ എത്തിയ സികെ പ്രഥ്വിനാഥ്‌ താലൂക്ക് ഹെൽത്ത് ഓഫിസർ, ജില്ലാ ഹെൽത്ത് ഓഫിസർ എന്നിവരെ ഫോണിൽ വിളിച്ച് അധികൃതർ നൽകുകയായിരുന്നു. ഇതോടെയാണ് ഇന്ന് മുതൽ ഉത്തരവ് നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയത്.

യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലും ചരക്ക് വാഹനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിലും എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണമെന്നതായിരുന്നു പഴയ ഉത്തരവ്. ഈ ഉത്തരവാണ് പുനഃക്രമീകരിച്ചത്. അതേസമയം, ചെക്ക്‌പോസ്‌റ്റ് വഴി സ്വകാര്യ ബസ് സർവീസ് പുനരാംഭിക്കാനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല.

Most Read: നിലമ്പൂരില്‍ മദ്രസ വിദ്യാർഥിനിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE