നിലമ്പൂരില്‍ മദ്രസ വിദ്യാർഥിനിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകനെതിരെ കേസ്

By Desk Reporter, Malabar News
Possibility of attack on party offices in Kannur
Ajwa Travels

മലപ്പുറം: നിലമ്പൂര്‍ എറഞ്ഞിമങ്ങാട്ട് മദ്രസ വിദ്യാർഥിനിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം. എട്ടു വയസുകാരിയുടെ കാലിൽ നിരവധി അടിയേറ്റ പാടുകളാണുള്ളത്. മദ്രസ അധ്യാപകൻ റഫീക്കിനെതിരെ കേസെടുത്തു.

ഇന്നലെയാണ് സംഭവം. പാഠഭാഗം മനഃപാഠമാക്കാത്തതിനെ തുടർന്നാണ് അധ്യാപകൻ വിദ്യാർഥിനിയെ അടിച്ചത്. ഉടുപ്പിന് മുകളിലൂടെയും ഉടുപ്പ് പൊക്കിയും അധ്യാപകന്‍ അടിച്ചെന്ന് വിദ്യാർഥിനി പറഞ്ഞു. അധ്യാപകന്‍ മര്‍ദ്ദിച്ച കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പരാതി കൊടുക്കുന്നതില്‍ നിന്ന് വീട്ടുകാരെ വിലക്കുകയായിരുന്നു.

എന്നാല്‍ സംഭവം അറിഞ്ഞ പ്രദേശത്തെ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചു. ഇതിന് പിന്നാലെ അധ്യാപകന് എതിരെ നിലമ്പൂര്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

Most Read:  ആൾമാറാട്ടം നടത്തി ഭൂമി തട്ടിപ്പ്; തളിപ്പറമ്പ് മുൻ സബ് രജിസ്ട്രാർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE