ബെംഗളൂരു: കർണാടകയിലെ 224 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 209 പേരെയുമാണ് മൽസരിപ്പിച്ചത്. കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കും നൽകി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 5,21,73,579 വോട്ടർമാരാണ് സംസ്‌ഥാനത്തുള്ളത്. 13ന് ആണ് ഫലപ്രഖ്യാപനം. അതേസമയം, വോട്ടെടുപ്പിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ആറ് എക്‌സിറ്റ് പോൾ ഫലങ്ങളിലും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. രണ്ടു സർവേകളിൽ ബിജെപിക്കാണ് മുൻതൂക്കം.
ആർക്കും ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. രണ്ടു എക്‌സിറ്റ് പോളുകൾ കോൺഗ്രസിന് വ്യക്‌തമായ ഭൂരിപക്ഷവും പ്രവചിക്കുന്നുണ്ട്. ആകെ 224 മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.
എക്‌സിറ്റ് പോൾ ഫലങ്ങൾ
* എബിപി സി വോട്ടർ
ബിജെപി- 83-95
കോൺഗ്രസ്- 100-112
ജെഡിഎസ്- 21-29
മറ്റുള്ളവർ രണ്ടു മുതൽ ആറുവരെ
* ന്യൂസ് നേഷൻ- സിജിഎസ്
ബിജെപി- 114
കോൺഗ്രസ്- 86
ജെഡിഎസ്- 21
മറ്റുള്ളവർ മൂന്ന്
* റിപ്പബ്ളിക് ടിവി-പി മാർക്ക്
ബിജെപി- 85-100
കോൺഗ്രസ്- 94-100
ജെഡിഎസ്- 24-32
മറ്റുള്ളവർ രണ്ടു മുതൽ ആറുവരെ
* സുവർണ ന്യൂസ്- ജൻകീ ബാത്ത്
ബിജെപി- 94-117
കോൺഗ്രസ്- 91-106
ജെഡിഎസ്- 14-24
മറ്റുള്ളവർ പൂജ്യം മുതൽ രണ്ടുവരെ
* ടിവി 9- ഭാരത് വർഷ്
ബിജെപി- 88-98
കോൺഗ്രസ്- 99-109
ജെഡിഎസ്- 21-26
മറ്റുള്ളവർ നാലുവരെ
* സീ ന്യൂസ്-മെട്രിക്‌സ്
ബിജെപി- 79-94
കോൺഗ്രസ്- 103-118
ജെഡിഎസ്- 25-33
മറ്റുള്ളവർ രണ്ടു മുതൽ അഞ്ചുവരെ
* ഇന്ത്യാ ടുഡേ
ബിജെപി- 62-80
കോൺഗ്രസ്- 122-140
ജെഡിഎസ്- 20-25
മറ്റുള്ളവർ പൂജ്യം മുതൽ മൂന്ന് വരെ
Most Read: വേനലവധി ക്‌ളാസുകൾ നടത്താം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി