വേനലവധി ക്‌ളാസുകൾ നടത്താം; ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

വിദ്യാർഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്‌ളാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കാര്യമായ കാരണമില്ലാതെ ഇത് തടയാനാകില്ലെന്നും കോടതി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
Summer classes may be held; The High Court stayed the order
Rep. Image
Ajwa Travels

തിരുവനന്തപുരം: കുട്ടികളിലെ മാനസിക പിരിമുറുക്കം ഇല്ലാതാക്കാൻ, വേനലവധി ക്‌ളാസുകൾ പൂർണമായി നിരോധിച്ചുകൊണ്ടുള്ള പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. അവധിക്കാല ക്‌ളാസുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.

എന്നാൽ, ചൂടിനെ പ്രതിരോധിക്കാൻ ആധികാരികൾ സൗകര്യം ഒരുക്കണമെന്നും കോടതി നിർദ്ദേശം നൽകി. വിദ്യാർഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്‌ളാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കാര്യമായ കാരണമില്ലാതെ ഇത് തടയാനാകില്ലെന്നും കോടതി വ്യക്‌തമാക്കി. വേനലവധിക്ക് കുട്ടികളെ പഠനത്തിനും വിവിധതരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറഞ്ഞിരുന്നത്.

എൽപി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ സ്‌കൂളുകളിലും സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. കുട്ടികളെ നിർബന്ധിച്ചു ക്‌ളാസിൽ ഇരുത്തുന്നത് അവരിൽ മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും, ഒപ്പം വേനൽച്ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് വഴിതെളിക്കുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

Most Read: വനിതാ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE