പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ

കൊല്ലം പോരുവഴി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് അറസ്‌റ്റിലായത്‌. We Can Media എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ വ്യാജ വീഡിയോ പ്രചരിച്ചത്.

By Trainee Reporter, Malabar News
plus two exam fake news
നിഖിൽ മനോഹർ
Ajwa Travels

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ. കൊല്ലം പോരുവഴി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് അറസ്‌റ്റിലായത്‌. We Can Media എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ വ്യാജ വീഡിയോ പ്രചരിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിലാണ് കന്റോൺമെന്റ്‌ പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് എതിരെ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. We Can Media എന്ന യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിച്ചെന്നും, ചാനലിനെതിരെ ഡിജിപിക്ക്‌ പരാതി നൽകിയെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു.

പ്ളസ് ടു പരീക്ഷയിൽ ഈ വർഷം 82.95 ശതമാനം വിജയമാണ് സംസ്‌ഥാനത്ത്‌ രേഖപ്പെടുത്തിയത്. 3,76,135 വിദ്യാർഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 33,915 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 76.59 ശതമാനം.

Most Read: ധനകാര്യം സിദ്ധരാമയ്യക്ക്; ജലസേചനം ഡികെയ്‌ക്ക്- വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE