കാസർഗോഡ്: കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. എരിയാലിലെ ഇക്‌ബാലിന്റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 10.15നാണ് സംഭവം. കാസർഗോഡ് ടൗൺ പോലീസ് സംഭവത്തിൽ കേസെടുത്തു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്



































