കാസര്‍ഗോഡ്: പുതിയകോട്ടയില്‍ ബസും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സീതാംകോളി പര്‍മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില്‍ നിന്ന് രോഗിയുമായി പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.
നിയന്ത്രണംവിട്ട ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആംബുലന്‍സ് ബസിലിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Also Read: വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി








































