കാസർഗോഡ്: സർക്കാർ ഉറപ്പുകൾ പാലിക്കുക, സുപ്രിംകോടതി നിർദ്ദേശിച്ച അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം ഉടൻ കൊടുത്തു തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിൽ. ‘കേരളം കാസർഗോഡേക്ക്’ എന്ന പേരിലാണ് സംസ്‌ഥാന ഐക്യദാർഢ്യ കൺവെൻഷൻ സംഘടിപ്പിച്ചത്. കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിലെ കൺവെൻഷനിൽ സാമൂഹിക-രാഷ്‌ട്രീയ രംഗത്തുള്ളവർ പങ്കെടുത്തു.
സംസ്‌ഥാനത്തിനകത്തും പുറത്തുമായി 17 ആശുപത്രികളിൽ സൗജന്യ ചികിൽസ, മാസംതോറും ആരോഗ്യപ്രവർത്തകർ വീടുകളിൽ ചെന്ന് നടത്തുന്ന പരിശോധന, അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്‌റ്റിനെ മാത്രം നിയമിച്ചത് ഇങ്ങനെ വാഗ്‌ദാനങ്ങൾ മാത്രമാണ് ഇപ്പോഴും ഉള്ളതെന്നാണ് സംസ്‌ഥാന എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ ആരോപണം.
Most Read: യുക്രൈൻ-റഷ്യ രണ്ടാംഘട്ട ചർച്ച നാളെ; നിർണായകം







































