കാസർഗോഡ്: പാണത്തൂരിൽ തടിലോറി കീഴ്‌മേൽ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കുണ്ടപ്പള്ളി സ്വദേശികളായ കെഎം മോഹനൻ, ബാബു, നാരായണൻ, രംഗപ്പു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
രണ്ടുപേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടുപേർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആകെ ഒൻപത് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവിടെ നേരത്തെയും സമാനമായ അപകടം ഉണ്ടായിട്ടുണ്ട്. ഒരു വർഷം മുൻപ് ഇപ്പോൾ അപകടം നടന്നതിന് സമീപത്തായി കർണാടകയിൽ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഏഴ് പേർ മരിച്ചിരുന്നു.
Also Read: കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിൻവലിക്കും; ഹരിയാന മുഖ്യമന്ത്രി







































