കാസർഗോഡ്: കർണാടകയിൽ നിന്ന് മദ്യം കടത്തിയതിന് എക്സൈസ് കസ്റ്റഡിലെടുത്ത റിമാൻഡ് പ്രതി മരിച്ചനിലയിൽ. ബദിയടുക്ക ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
കസ്റ്റഡിയിലിരിക്കെ കരുണാകരന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പരിയാരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിയാരം പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്തിട്ടുണ്ട്. അതേസമയം, എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റാണ് കരുണാകരന്റെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
Read also: ജീവനക്കാരില്ല; കോവിഡിലും സ്ഥിതി രൂക്ഷമായി കുടുംബാരോഗ്യ കേന്ദ്രം







































