ന്യൂഡെൽഹി: കോവിഡ് സഹായമായി ഇന്ത്യക്ക് 12 ടൺ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി കെനിയ. ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് കെനിയ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് കൈമാറിയത്. മഹാരാഷ്‌ട്രയിലെ ദുരിത ബാധിത മേഖലകളിലാണ് ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുക.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ച് നൽകി ഇന്ത്യയിലെ ജനങ്ങളോടും സർക്കാരിനോടും ഐക്യപ്പെടുന്നതായി കെനിയയുടെ ഇന്ത്യയിലെ സ്‌ഥാനപതി വില്ലി ബെറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഭക്ഷ്യവസ്‌തുക്കൾ ബെറ്റിന്റെ നേതൃത്വത്തിൽ മുംബൈയിൽ എത്തിച്ച് അധികൃതർക്ക് കൈമാറി. കെനിയയിലെ ജനങ്ങൾക്ക് ഇന്ത്യക്കാരോടുള്ള സഹാനുഭൂതിയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് റെഡ് ക്രോസ് മഹാരാഷ്‌ട്ര വൈസ് ചെയർമാൻ ഹോമി ഖുസ്രോഖാൻ പറഞ്ഞു.
Read also: വാക്‌സിനേഷൻ; വിദേശത്ത് പോകേണ്ടവർക്കും, വിദ്യാർഥികൾക്കും സംസ്‌ഥാനത്ത് ഇളവ്