വാക്‌സിനേഷൻ; വിദേശത്ത് പോകേണ്ടവർക്കും, വിദ്യാർഥികൾക്കും സംസ്‌ഥാനത്ത് ഇളവ്

By Team Member, Malabar News
vaccination
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിക്കാൻ കൂടുതൽ വിഭാഗങ്ങൾക്ക് ഇളവ് നൽകാൻ തീരുമാനമായി. ജോലിക്കായി വിദേശത്തേക്ക് പോകേണ്ട ആളുകളെയും, വിദ്യാർഥികളെയുമാണ് മുൻഗണന പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയത്. ഇവർക്ക് സംസ്‌ഥാനം വില കൊടുത്തു വാങ്ങിയ വാക്‌സിനായിരിക്കും വിതരണം ചെയ്യുക.

വിദേശത്തേക്ക് പോകേണ്ട ആളുകൾക്ക് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ട ഇടവേളയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങൾ അംഗീകരിച്ചത് കോവിഷീൽഡ്‌ വാക്‌സിനായതിനാൽ അതായിരിക്കും വിദേശത്തേക്ക് പോകേണ്ടവർക്ക് വിതരണം ചെയ്യുക. കൂടാതെ നിലവിൽ ഈ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 12 ആഴ്‌ച ആണെങ്കിലും, വിദേശത്തേക്ക് പോകുന്നവർക്ക് 4 മുതൽ 6 ആഴ്‌ച കഴിഞ്ഞാൽ രണ്ടാം ഡോസ് സ്വീകരിക്കാമെന്നും അധികൃതർ വ്യക്‌തമാക്കി.

വിദേശത്തേക്ക് പോകേണ്ട ആളുകൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് ജില്ലാ മെഡിക്കൽ ഓഫിസർ നൽകും. ഇവർക്കുള്ള വാക്‌സിൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വാക്‌സിൻ സ്വീകരിക്കേണ്ട ആളുകൾ ഇളവ് ലഭിക്കാനായി വിസ, അഡ്‌മിഷൻ-തൊഴിൽ രേഖകൾ എന്നിവ ഹാജരാക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : ചികിൽസ മുടങ്ങില്ല; പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE