ന്യൂഡെൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചികയിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്‌ഥാനം നിലനിർത്തി കേരളം. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്‌ഥാനം പങ്കിട്ടു. ദേശീയ ശരാശരി 71 ആണ്.
തമിഴ്‌നാട് (78), ഗോവ (77) എന്നീ സംസ്‌ഥാനങ്ങളാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ. ബിഹാറാണ് ഏറ്റവും പിന്നിൽ (57). പട്ടിണി ഇല്ലാതാക്കൽ, ഗുണമേൻമയുള്ള വിദ്യാഭ്യാസം, ഊർജം എന്നീ വികസന മാനദണ്ഡങ്ങളിൽ കേരളം ഒന്നാമതാണ്. സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമ്പത്തിക- സാമൂഹിക- പാരിസ്‌ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തിയാണ് സൂചിക തയാറാക്കപ്പെട്ടത്.
എസ്‌ഡിജി സൂചിക തയ്യാറാക്കി രാജ്യത്തെ സംസ്‌ഥാനങ്ങളെ കൃത്യമായി റാങ്ക് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. 2018-19 മുതലാണ് നീതി ആയോഗ് എസ്‌ഡിജി സൂചികകൾ അവതരിപ്പിക്കാൻ തുടങ്ങിയത്. 2019ല്‍ സംസ്‌ഥാനത്തിന്റെ പോയിന്റ് 70 ആയിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി







































