രാജീവ് കുമാർ രാജിവെച്ചു; നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ കെ ബെറി

By News Desk, Malabar News
Rajiv Kumar resigns; Suman K Berry has been appointed as the Deputy Chairman of the niti aayog
Representational Image
Ajwa Travels

ന്യൂഡെൽഹി: നീതി ആയോഗ് ഉപാധ്യക്ഷനായി സുമൻ കെ ബെറി സ്‌ഥാനമേൽക്കും. നിലവിലെ ഉപാധ്യക്ഷൻ രാജീവ് കുമാർ രാജിവെച്ച സാഹചര്യത്തിലാണ് നിയമനം. മെയ് ഒന്നിന് സുമൻ കെ ബെറി ചുമതലയേൽക്കും. അപ്രതീക്ഷിതമായാണ് രാജീവ് കുമാർ രാജിവെച്ചത്. കാരണം വ്യക്‌തമല്ല. രാജീവ് കുമാർ ചുമതലയേൽക്കുന്ന സമയം സുമൻ കെ ബെറി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ പ്രവർത്തിച്ചിരുന്നു.

2017 സെപ്‌റ്റംബർ മുതൽ നീതി ആയോഗിന്റെ ഉപാധ്യക്ഷനായിരുന്നു രാജീവ് കുമാർ. മുൻപ് ലഖ്‌നൗ ഗിരി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്‌റ്റഡീസിലെ ഗവർണേഴ്‌സ് ബോർഡ് ചെയർമാനായും പൂനെ ഗോഖലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക്‌സിന്റെ ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രീസ്‌ ചെയർമാനായിരുന്നു രാജീവ് കുമാർ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി ചെയർമാനുമായിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിൽ രണ്ട് വട്ടം അംഗമായിരുന്നു. ആർബിഐയുടെ സെൻട്രൽ ബോർഡിലും അംഗമായിരുന്നു.

Most Read: ജഹാംഗീർപുരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ എസ്‌എഫ്‌ഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE