ന്യൂഡെൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ്‌എഫ്‌ഐ. ജഹാംഗീർപുരി സന്ദർശിച്ച എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജോയിന്റ് സെക്രട്ടറി ദിനിത് ദെണ്ട, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണൻ എന്നിവരുൾപ്പെട്ട സംഘമാണ് ജഹാംഗീർപുരി സന്ദർശിച്ചത്. പ്രദേശവാസികളെ സന്ദർശിച്ച എസ്‌എഫ്‌ഐ നേതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന് ശേഷമായിരുന്നു ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം.
അതേസമയം, ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്‌റ്റേ തുടരുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്‌ഥിതി തുടരണമെന്നും രണ്ടാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നുമാണ് കോടതിയുടെ അറിയിപ്പ്. ഉത്തരവിന് ശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗൗരവകരമായി കാണുന്നുവെന്നാണ് കോടതി പറഞ്ഞത്.
Most Read: നിമിഷ പ്രിയയുടെ മോചനം; മധ്യസ്‌ഥ ശ്രമവുമായി കേന്ദ്രം