കണ്ണൂർ: എഐസിസി വക്‌താവ് ഷമാ മുഹമ്മദിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89ആം ബൂത്തിലാണ് ഷമക്ക് രണ്ട് വോട്ടുകൾ ഉള്ളത്.
89ആം ബൂത്തിലെ 532ആം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് ഉള്ളത്. ഇതേ ബൂത്തിലെ 125ആം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തിൽ ഭർത്താവ് കെപി സോയ മുഹമ്മദിന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും ജയരാജൻ ആരോപിച്ചു.
ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമക്കെതിരെ നടപടി എടുക്കുമോയെന്നും ജയരാജൻ ചോദിച്ചു.
National News: എയർ ഇന്ത്യ വിൽപ്പന; നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ







































