തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,01,252 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 45,449 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 27,961 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 38 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 44.8%വും ചികിൽസയിലുള്ളത് 2,64,638 പേരുമാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 630
കണ്ണൂർ: 1336
വയനാട്: 941
കോഴിക്കോട്: 5581
മലപ്പുറം: 2371
പാലക്കാട്: 2137
തൃശ്ശൂർ: 2779
എറണാകുളം: 11091
ആലപ്പുഴ: 1564
കോട്ടയം: 2216
ഇടുക്കി: 1433
പത്തനംതിട്ട: 1723
കൊല്ലം: 2667
തിരുവനന്തപുരം: 8980
Related News: കോവിഡ് ഇന്ത്യ; 3,33,533 പുതിയ കേസുകൾ, കേരളത്തിൽ 45,136 രോഗബാധ
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 27,961, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 9017, കൊല്ലം 577, പത്തനംതിട്ട 1146, ആലപ്പുഴ 567, കോട്ടയം 1225, ഇടുക്കി 415, എറണാകുളം 2901, തൃശൂര്‍ 5086, പാലക്കാട് 835, മലപ്പുറം 698, കോഴിക്കോട് 3229, വയനാട് 260, കണ്ണൂര്‍ 1494, കാസര്‍ഗോഡ് 511. ഇനി ചികിൽസയിലുള്ളത് 2,64,638. ഇതുവരെ ആകെ 53,25,932 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 51,816 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 38 ആണ്. ഇതുകൂടാതെ മതിയായ രേഖകളില്ലാത്തത് സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 8883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1098 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Film News: ശ്രദ്ധേയമായി ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ ട്രെയ്‌ലർ






































