ശ്രദ്ധേയമായി ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ ട്രെയ്‌ലർ

By News Bureau, Malabar News

ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധനേടുന്നു. ഡോൺ മാക്‌സ് എഡിറ്റിങ് നിർവഹിച്ച ട്രെയ്‌ലറിന് സമൂഹ മാദ്ധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഒരു ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ‘കർണൻ നെപ്പോളിയൻ ഭഗത് സിങ്’ സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നൽകുന്നതിനൊപ്പം ത്രില്ലർ കഥ കൂടിയാണ് പറയുന്നത്. ചിത്രം ജനുവരി 28ന് തിയേറ്ററുകളിൽ എത്തും.

ഫസ്‌റ്റ് പേജ് എന്റർടെയ്ൻമെൻസിന്റെ ബാനറിൽ മോനു പഴേടത്ത് നിർമിക്കുന്ന ചിത്രത്തിൽ യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിൽ എത്തുന്നു. ഇവർക്ക് പുറമെ ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, കുളപ്പുള്ളി ലീല, അബു സലിം, കൊച്ചു പ്രേമൻ, സുനിൽ സുഖദ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

പ്രശാന്ത് കൃഷ്‌ണ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ എഡിറ്റർ റെക്‌സൺ ജോസഫ് ആണ്. റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ തുടങ്ങിയവരുടെ വരികൾക്ക് രഞ്‌ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്.

Most Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; അവസാന പോരാട്ടം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE