തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. നാളെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിക്കും.
നാമനിർദ്ദേശ പത്രിക ഈ മാസം 22 വരെ സമർപ്പിക്കാം. സൂക്ഷ്‌മപരിശോധന 23ന് വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്തും. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ പത്ത് മണിക്ക് നടക്കും. വോട്ടെടുപ്പിനായി 192 പോളിങ് ബൂത്തുകൾ സജ്‌ജമാക്കും. 11 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, നാല് ബ്ളോക്ക് പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ (ജില്ലാ, തദ്ദേശ സ്‌ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)
തിരുവനന്തപുരം
വെള്ളറട ഗ്രാമപഞ്ചായത്ത്- 19. കരിക്കാമൻകോഡ്
കൊല്ലം
വെസ്‌റ്റ് കല്ലട ഗ്രാമപഞ്ചായത്ത്- 08 നടുവിലക്കര
കുന്നത്തൂർ ഗ്രാമപഞ്ചായത്ത്൦ 05. തെറ്റിമുറി
ഏരൂർ ഗ്രാമപഞ്ചായത്ത്- 17. ആലഞ്ചേരി
തേവലക്കര ഗ്രാമപഞ്ചായത്ത്- 12. കോയിവിള തെക്ക്
തേവലക്കര ഗ്രാമപഞ്ചായത്ത്- 22. പാലക്കൽ വടക്ക്
ചടയമംഗലം ഗ്രാമപഞ്ചായത്ത്- 05. പൂങ്കോട്
പത്തനംതിട്ട
കോന്നി ബ്ളോക്ക് പഞ്ചായത്ത്- 13. ഇളകൊള്ളൂർ
പന്തളം ബ്ളോക്ക് പഞ്ചായത്ത്- 12. വല്ലന
നിരണം ഗ്രാമപഞ്ചായത്ത്- 07. കിഴക്കുംമുറി
എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്- 05. ഇരുമ്പുകുഴി
അരുവാപ്പുലം ഗ്രാമപഞ്ചായത്ത്- 12. പുളിഞ്ചാണി
ആലപ്പുഴ
ആര്യാട് ബ്ളോക്ക് പഞ്ചായത്ത്- 01. വളവനാട്
പത്തിയൂർ ഗ്രാമപഞ്ചായത്ത്- 12. എരുവ
കോട്ടയം
ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിൽ- 16. കുഴിവേലി
അതിരമ്പുഴ ഗ്രാമപഞ്ചായത്ത്- 03. ഐറ്റിഐ
ഇടുക്കി
ഇടുക്കി ബ്ളോക്ക് പഞ്ചായത്ത്- 02. കഞ്ഞിക്കുഴി
കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്- 09. പന്നൂർ
തൃശൂർ
കൊടുങ്ങല്ലൂർ മുനിസിപ്പൽ കൗൺസിൽ- 41. ചേരമാൻ മസ്‌ജിദ്
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്- 03. പൂശപ്പിള്ളി
നാട്ടിക ഗ്രാമപഞ്ചായത്ത്- 09. ഗോഖലെ
പാലക്കാട്
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്- 09. ചാലിശ്ശേരി മെയിൻ റോഡ്
തച്ചമ്പാറ ഗ്രാമപഞ്ചായത്ത്- 04. കോഴിയോട്
കൊടുവായൂർ ഗ്രാമപഞ്ചായത്ത്- 13. കൊളോട്
മലപ്പുറം
മലപ്പുറം ജില്ലാ പഞ്ചായത്ത്- 31. തൃക്കലങ്ങോട്
മഞ്ചേരി മുനിസിപ്പൽ കൗൺസിൽ- 49. കരുവമ്പ്രം
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്- 22. മരത്താണി
ആലംകോട് ഗ്രാമപഞ്ചായത്ത്- 18. പെരുമുക്ക്
കോഴിക്കോട്
കാരശ്ശേരി ഗ്രാമപഞ്ചായത്ത്- 18. ആനയാംകുന്ന് വെസ്‌റ്റ്
കണ്ണൂർ
മാടായി ഗ്രാമപഞ്ചായത്ത്- 06. മാടായി
കണിച്ചാർ ഗ്രാമപഞ്ചായത്ത്- 06. ചെങ്ങോം
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’