തിരുവനന്തപുരം: കോർപറേഷനുകളിൽ പ്രവചനാതീതമായ പോരാട്ടം തുടരുകയാണ്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ 3-3ലാണ് ലീഡ് ചെയ്‌ത് കൊണ്ടിരിക്കുന്നത്. അതേസമയം, മുനിസിപ്പാലിറ്റി ഒഴിച്ച് ബാക്കിയെല്ലാ ഇടങ്ങളിലും എൽഡിഎഫ് സ്‌ഥാനാർഥികൾ വിജയിച്ച് മുന്നേറുകയാണ്.
Also Read: ജോസിലൂടെ നേട്ടം കൊയ്‌ത് എൽഡിഎഫ്; കോൺഗ്രസിന് തിരിച്ചടി
14 ജില്ലാ പഞ്ചായത്തുകളിൽ 10 പഞ്ചായത്തുകൾ എൽഡിഎഫും 4 പഞ്ചായത്തുകളിൽ യുഡിഎഫും മുന്നേറുന്നു. 152 ബ്‌ളോക്ക് പഞ്ചായത്തുകളിൽ 106ലും എൽഡിഎഫ് മേൽകൈയ്യാണുള്ളത്. 45 ഇടങ്ങളിലാണ് യുഡിഎഫ് ലീഡ്. ഗ്രാമപഞ്ചായത്തുകളിൽ വൻ കുതിപ്പാണ് എൽഡിഎഫ് കാഴ്‌ച വെക്കുന്നത്. 495 പഞ്ചായത്തുകളിൽ നേട്ടം കൈവരിച്ച് എൽഡിഎഫ് മുന്നോട്ട് പോവുകയാണ്. 377 വാർഡുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.







































