തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിൽ പിടിമുറുക്കി എൽഡിഎഫ്. 312 ഇടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. മികച്ച പ്രകടനം കാഴ്‌ച വെച്ച യുഡിഎഫ് 292 ലീഡുമായി തൊട്ടുപിന്നിലാണ്. ഗ്രാമപഞ്ചായത്തിൽ ആരാണോ 480 തൊടുന്നത് അവരായിരിക്കും നിയമസഭയിൽ മേധാവിത്വം നേടുന്നത് എന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
Also Read: ജില്ലാ പഞ്ചായത്ത്; 8 ഇടങ്ങളിൽ എൽഡിഎഫ്
ഗ്രാമപഞ്ചായത്തിൽ 22 ഇടങ്ങളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. അതേസമയം, നഗരസഭ ചിത്രത്തിൽ ബിജെപിക്ക് സ്‌ഥാനമില്ല. യുഡിഎഫ്-എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്‌ച വെക്കുന്നത്. 3-3 ലീഡിലാണ് ഇരുമുന്നണികളും പോരാടുന്നത്.







































