മഞ്ചേരിയിലെ ആശുപത്രികൾ; അടിയന്തര ഇടപെടൽ വേണം -കേരള മുസ്‌ലിം ജമാഅത്ത്

By Desk Reporter, Malabar News
kerala Muslim Jamaath on Hospitals in Manjeri
കേരള മുസ്‌ലിം ജമാഅത്ത് സോൺ നേതാക്കൾ, സ്‌പോർട്‌സ്-ഹജ്‌ജ്-വഖഫ് കാര്യ വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാന് നിവേദനം സമർപ്പിക്കുന്നു
Ajwa Travels

മലപ്പുറം: മഞ്ചേരിയിലെ ആശുപത്രികളുടെ വിഷയങ്ങളിൽ അടിയന്തര ഇടപെടലുകളും തീരുമാനങ്ങളും ഉണ്ടാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി, മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനോട് ആവശ്യപ്പെട്ടു.

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ ജനസംഖ്യയുളള മലപ്പുറം ജില്ലയിലെ മെഡിക്കൽ കോളേജിന് അർഹിക്കുന്ന പരിഗണന നൽകണമെന്നും, മഞ്ചേരിയിൽ നിലവിലുണ്ടായിരുന്ന ജനറൽ ആശുപത്രിയും, പണി തീർന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ജില്ലക്ക് നഷ്‌ടപ്പെടാതിരിക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി മെഡിക്കൽ കോളേജ് സന്ദർശനത്തിനെത്തിയ അബ്‌ദുറഹ്‌മാനെ നേരിൽ കണ്ട് ചർച്ച നടത്തിയാണ് മുസ്‌ലിം ജമാഅത്ത് നേതാക്കൾ നിവേദനം നൽകിയത്. മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ അടിസ്‌ഥാന സൗകര്യ വികസനം ഊർജിതമാക്കണമെന്നും, ജനറൽ ആശുപത്രി പുനസ്‌ഥാപിക്കണമെന്നുമാണ് നിവേദനത്തിലെ സുപ്രധാന ആവശ്യം.

കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി എപി ഇബ്രാഹീം വെള്ളില, എസ്‌വൈഎസ്‍ സോൺ ജനറൽ സെക്രട്ടറി യുടിഎം ഷമീർ പുല്ലൂർ, ഒഎ വഹാബ്, അൻവർ നെല്ലിക്കുത്ത് എന്നിവർ ചർച്ചയിലും നിവേദക സംഘത്തിലും സംബന്ധിച്ചു.

Most Read: ചട്ടലംഘനം; എസ്‌ബിഐ അടക്കം 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE