തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട് തുടരും.
24 മണിക്കൂറിനിടെ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇത് കൂടുതൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ 28 വരെ മൽസ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
കർണാടക തീരത്ത് മൽസ്യബന്ധനത്തിന് വിലക്കില്ല. കേരള തീരത്ത് മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റുവീശാൻ സാധ്യത. തീരദേശവാസികളും മൽസ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
Most Read| റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വീകാര്യമെന്ന് സെലൻസ്കി





































