തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. അനിൽ കാന്ത്, സുധേഷ്കുമാർ, ബി സന്ധ്യ എന്നിവരാണ് പോലീസ് മേധാവി സ്ഥാനത്തേക്കുള്ള അന്തിമ ചുരുക്ക പട്ടികയിലുള്ളത്. വിരമിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നൽകും.
പട്ടികയിലുള്ള ബി സന്ധ്യ നിലവിൽ ഫയർ ഫോഴ്സ് മേധാവിയാണ്. സുധേഷ്കുമാർ വിജിലൻസ് ഡയറക്ടറും അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷണറുമാണ്. ഈ മൂന്ന് പേരിൽ ഒരാളെ പോലീസ് മേധാവിയായി സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം.
കഴിഞ്ഞ 4 ദിവസമായി ഇത് സംബന്ധിച്ച ചർച്ചകൾ സജീവമാണെങ്കിലും മുഖ്യമന്ത്രി ഇതിനെ പറ്റി സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ ഉത്തരവിറക്കി വൈകീട്ട് 5 മണിയോടെ പുതിയ മേധാവി അധികാരമേൽക്കും എന്നാണ് സൂചന.
Read also: 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ; ജില്ലയിൽ ഇന്ന് തുടക്കം





































