തിരുവനന്തപുരം: ഈ മാസം 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ വീശിയേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദ്ദേശവും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്‌ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കണം. കാർമേഘങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിർത്തിവെച്ചു ഉടനെ കരയിലേക്ക് എത്താൻ ശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!








































