തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇന്ന് ഒരു ജില്ലയിലും റെഡ് അലർട് പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് ആയിരിക്കും.
പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്‌തമാണ്. തെക്കൻ ഗുജറാത്തിന് മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്‌തി പ്രാപിച്ചുവെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം വടക്ക് പടിഞ്ഞാറൻ ബംഗ്ളാദേശിനും ഗംഗാതട പശ്‌ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടതായി കാലാവസ്‌ഥാ വകുപ്പ് പറയുന്നു.
ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ ശക്‌തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്നും കർണാടക, ലക്ഷദ്വീപ് തീരത്ത് 19ആം തീയതിവരെയും മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!