തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട് മുന്നറിയിപ്പുണ്ട്.
സംസ്‌ഥാനത്ത് വേനൽ മഴയും കാറ്റും ശക്‌തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമായ മഴയാണ് പ്രവചിക്കുന്നത്. സംസ്‌ഥാനത്ത് ചില പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, വേനൽമഴ ശക്‌തമായെങ്കിലും യുവി ഇൻഡക്‌സ് വികിരണ തോതിൽ കുറവ് വന്നിട്ടില്ല. കേരളത്തിൽ താപനില ഉയർന്നുതന്നെ നിൽക്കുകയാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യുവി ഇൻഡക്‌സ് തോതിൽ വർധനയുണ്ടായിരിക്കുന്നത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ