എഴുത്തച്ഛൻ പുരസ്‌കാരം കവി കെജി ശങ്കരപ്പിള്ളയ്‌ക്ക്

ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ അരനൂറ്റാണ്ടിലധികമായി ശക്‌തമായ സാന്നിധ്യമായി സഞ്ചരിച്ച കെജി ശങ്കരപ്പിള്ളയുടെ കവിത ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകനൽകുന്നതാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

By Senior Reporter, Malabar News
KG Sankara Pillai
കെജി ശങ്കരപ്പിള്ള
Ajwa Travels

തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെജി ശങ്കരപ്പിള്ളയ്‌ക്ക്. സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ അരനൂറ്റാണ്ടിലധികമായി ശക്‌തമായ സാന്നിധ്യമായി സഞ്ചരിച്ച കെജി ശങ്കരപ്പിള്ളയുടെ കവിത ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകനൽകുന്നതാണെന്ന് സജി ചെറിയാൻ പറഞ്ഞു. സമകാലിക രാഷ്‌ട്രീയ സംഭവങ്ങളോട് ശക്‌തമായി പ്രതികരിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൻഎസ് മാധവൻ ചെയർമാനും കെആർ മീര, ഡോ. കെഎം അനിൽ എന്നിവർ അംഗങ്ങളും കേരളം സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സിപി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം.

1948ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജി ശങ്കരപ്പിള്ള ജനിച്ചത്. കേരളത്തിലെ പല ഗവ. കോളേജുകളിലും അധ്യാപകനായും പ്രിൻസിപ്പലായും ജോലി ചെയ്‌തിട്ടുണ്ട്‌. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. നിലവിൽ തൃശൂർ ജില്ലയിലാണ് താമസം.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം, ഓടക്കുഴൽ അവാർഡ്, ആശാൻ പുരസ്‌കാരം, ഉള്ളൂർ പുരസ്‌കാരം, കമലാ സുരയ്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ വൃക്ഷങ്ങൾ, അമ്മമാർ, ഞാനെന്റെ എതിർകക്ഷി, സഞ്ചരിമരങ്ങൾ, മരിച്ചവരുടെ വീട്, അതിനാൽ ഞാൻ ഭ്രാന്തനായില്ല, കവിത, തകഴിയും മന്ത്രികക്കുതിരയും, ഓർമ്മക്കൊണ്ട് തുറക്കാവുന്ന വാതിലുകൾ, സൈനികന്റെ പ്രേമലേഖനം, കെജി ശങ്കരപ്പിള്ളയുടെ കവിതകൾ, മൂവന്തിക്ക് കുന്നുകേറിവന്ന ഈണങ്ങൾ എന്നിവയാണ് കൃതികൾ.

Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE