എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

By Staff Reporter, Malabar News
kerala image_malabar news
സക്കറിയ
Ajwa Travels

തിരുവനന്തപുരം: ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ഇത്തവണ സക്കറിയക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പ്രശസ്‌ത എഴുത്തുകാരന്‍ സക്കറിയക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.

സമൂഹം നല്‍കിയ അംഗീകാരം എന്നായിരുന്നു പുരസ്‌കാരം ലഭിച്ചതില്‍ സക്കറിയയുടെ പ്രതികരണം. പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു.

സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, എന്തുണ്ടു വിശേഷം പീലാത്തോസേ, സക്കറിയ കഥകള്‍, ഇഷ്‌ടികയും ആശാരിയും, ജോസഫ് ഒരു പുരോഹിതന്‍, ഒരു ആഫ്രിക്കന്‍ യാത്ര എന്നിവയാണ് സക്കറിയയുടെ പ്രധാന കൃതികള്‍.

Read Also: മലയാളികള്‍ക്ക് കേരളപ്പിറവി ആശംസിച്ച് പ്രധാന മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE