2021ലെ എഴുത്തച്ഛൻ പുരസ്‌കാരം പി വൽസലയ്‌ക്ക്‌

By Staff Reporter, Malabar News
ezhuthachan-award-to-p-valsala
Ajwa Travels

തിരുവനന്തപുരം: 2021ലെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്‌റ്റും ചെറുകഥാകൃത്തുമായ പി വൽസലയ്‌ക്ക്‌. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്‌ക്ക്‌ കേരള സർക്കാർ നൽകി വരുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപവുമടങ്ങുന്നതാണ് ഇത്.

സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ അദ്ധ്യക്ഷനും ഡോ. ബി ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്‌ണൻ, കെഇഎൻ കുഞ്ഞഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.

ഓരങ്ങളിലേക്ക് വകഞ്ഞു മാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച എഴുത്തുകാരിയാണ് പി വൽസല. പ്രാദേശികവും വംശീയവും സ്വത്വപരവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്‌കരിക്കുവാൻ അവർക്ക് സാധിച്ചു.

മലയാളഭാഷയിൽ അതുവരെ അപരിചിതമായ ഒരു ഭൂമികയെ അനായാസമായി അവർ നമുക്ക് മുൻപിൽ അവതരിപ്പിച്ചു. മാനവികതയുടെ അപചയങ്ങൾക്കെതിരെ ജാഗ്രത പുലർത്തിയ അവർ, നിന്ദിതരുടെയും നിരാലംബരുടെയും മുറവിളികൾക്ക് എഴുത്തിൽ ഇടം നൽകി; അവാർഡ് നിർണയ കമ്മിറ്റി വ്യക്‌തമാക്കി.

അധ്യാപികയായി പ്രവർത്തനമനുഷ്‌ഠിച്ച പി വൽസല സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്‌ടർ ബോർഡ് അംഗമായിരുന്നു. ‘നെല്ല്’ ആണ് ആദ്യനോവൽ. ഈ നോവൽ പിന്നീട് അതേ പേരിൽ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ ചലച്ചിത്രമായി. നെല്ലിന് കുങ്കുമം അവാർഡും ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്‌മപ്രഭാ പുരസ്‌കാരം, സിഎച്ച്. അവാർഡ്, കഥ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നീ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

p-valsala
പി വൽസല (ഒരു പഴയകാല ചിത്രം)

എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വൽസലയുടെ സ്‌ത്രീകൾ, പേമ്പി, വിലാപം, നിഴലിലുറങ്ങുന്ന വഴികൾ, പോക്കുവെയിൽ പൊൻവെയിൽ എന്നിവയാണ്‌ പ്രധാനകൃതികൾ.

Read Also: ഏഴ് വർഷമായി ചൂട് കൂടുന്നു; ഏഷ്യയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE