കൽപ്പറ്റ: നാടകകൃത്തും നോവലിസ്‌റ്റും സാംസ്‌കാരിക പ്രവർത്തകനുമായ കനവ് ബേബിയെന്ന കെജെ ബേബി (70) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വയനാട് നടവയലിലെ വീടിനോട് ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നാക്ക വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയ ജീവിതമായിരുന്നു കെജെ ബേബിയുടേത്. ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് എന്ന സ്‌ഥലത്ത് 1994ൽ സ്‌ഥാപിച്ച കനവ് എന്ന ഗുരുകുലാശ്രമത്തിലൂടെയാണ് അദ്ദേഹം ഏറെ പെരുമ നേടിയത്.
കെജെ ബേബിയുടെ ‘മാവേലിമെൻറം’ എന്ന നോവൽ ആദിവാസി ജീവിതത്തിന്റെ ചൂടും ചൂരും ആവാഹിച്ച കൃതിയാണ്. ആ നോവലിന് 1994ലെ കേരള സാഹിത്യ അക്കാദമി അവാർഡും പിന്നീട് മുട്ടത്തുവർക്കി അവാർഡും ലഭിച്ചു. അദ്ദേഹം രചിച്ച ‘നാടുഗദ്ദിക’ എന്ന നാടകവും സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973ൽ കുടുംബം വയനാട്ടിലേക്ക് കുടിയേറി.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ






































