കോഴിക്കോട്: കെ-റെയിൽ പദ്ധതിക്കായി വടകര മണ്ഡലത്തിൽ ഒരിടത്തും കല്ലിടാൻ അനുവദിക്കില്ലെന്ന് കെകെ രമ എംഎൽഎ. പുതുപ്പണം കെ-റെയിൽ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സർവേക്കല്ല് സ്‌ഥാപിച്ചാൽ ജനങ്ങൾക്കൊപ്പം നിന്ന് തടയുമെന്നും കെകെ രമ വ്യക്‌തമാക്കി.
ബഫർ സോൺ സംബന്ധിച്ച് മന്ത്രിമാരും കെ-റെയിൽ അധികൃതരും പറയുന്നത് രണ്ടുതരത്തിലാണ്. സർവേ നടത്തുവാൻ അനുവാദം നൽകിയിട്ടില്ലെന്ന് റവന്യൂവകുപ്പ് പറയുമ്പോൾ ആരാണ് സംസ്‌ഥാനം ഭരിക്കുന്നതെന്നും അവർ ചോദിച്ചു.
സമരസമിതി ചെയർമാൻ പിഎം മുസ്‌തഫ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ചെയർമാൻ ടിടി ഇസ്‌മായിൽ, എപി ഷാജിത്ത്, വിടി വിനീഷ്, കൗൺസിലർമാരായ കെ റജീന, ഫൗസിയ, വിജയ ബാബു, കെ സഹീർ, അബ്‌ദുൾ റബ്ബ് നിസ്‌താർ, ഷാജഹാൻ, നസീർ എന്നിവർ സംസാരിച്ചു.
Most Read: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി








































