തൃശൂർ: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമോപദേശം തേടി. ഉചിതമായ സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്ന് സുരേന്ദ്രന് നിർദേശം ലഭിച്ചതായാണ് സൂചന.
കൊടകര കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് തൃശൂർ പോലീസ് ക്ളബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കെ സുരേന്ദ്രന് നോട്ടീസ് നൽകിയിരുന്നു. അതേസമയം സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും കെ സുരേന്ദ്രനെ വ്യക്‌തിപരമായി വേട്ടയാടാനുമുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
കെ സുരേന്ദ്രനെ വേട്ടായാടാൻ അനുവദിക്കില്ലെന്നും ചോദ്യം ചെയ്യലിനായി ഹാജരാകണോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചിരുന്നു. രാഷ്‌ട്രീയ മുതലെടുപ്പിനുള്ള കള്ളക്കളിയാണ് സിപിഐഎം നടത്തുന്നത്. കേസിൽ പിടിയിലായവർക്ക് സിപിഐഎം ബന്ധമുണ്ട്. കേസ് തെളിയിക്കുകയല്ല മറിച്ച്, ബിജെപിക്കെതിരെയുള്ള പകവീട്ടലാണ് നടക്കുന്നതെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
Read also: സ്വര്‍ണക്കടത്ത്; ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു








































