സ്വര്‍ണക്കടത്ത്; ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു

By Syndicated , Malabar News
gold smuggling
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ തുടർന്ന്  ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈബ്രാഞ്ച് വീണ്ടും പരിശോധിക്കും. കരിപ്പൂർ സ്വർണക്കടത്തിന്റെ അടിസ്‌ഥാനത്തിൽ മോഷണം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

സ്വര്‍ണം നഷ്‌ടമായവരോ മര്‍ദ്ദനമേറ്റവരോ പരാതി നല്‍കാന്‍ മുന്നോട്ടുവരാത്തത് അന്വേഷണത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. മലപ്പുറം ക്രൈം എസ്‌പി കെവി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. തിവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.

Read also: മദ്യപാനി ആക്രമിച്ചു; മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE