മദ്യപാനി ആക്രമിച്ചു; മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്

By Team Member, Malabar News
Conductor Attacked
ആക്രമണത്തിൽ പരിക്കേറ്റ കണ്ടക്‌ടർ സന്തോഷ്
Ajwa Travels

മലപ്പുറം : ജില്ലയിൽ മദ്യപാനിയുടെ ആക്രമണത്തെ തുടർന്ന് ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ പാലാ ഡിപ്പോയിലെ കണ്ടക്‌ടറായ സന്തോഷിനാണ് പരിക്കേറ്റത്. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മദ്യപാനി കണ്ടക്‌ടറെ ആക്രമിച്ചത്.

മദ്യപിച്ച് ബസിൽ കയറിയ ഇയാൾ ടിക്കറ്റ് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. മദ്യം വാങ്ങുമ്പോൾ താൻ നികുതി കൊടുക്കുന്നുണ്ടെന്നും, അതിനാൽ ടിക്കറ്റ് എടുക്കില്ലെന്നുമാണ് മദ്യപാനി പറഞ്ഞത്. തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ ബസിൽ നിന്നും ഇറക്കി വിട്ടു.

ഇറക്കിവിട്ട ശേഷം, അതിന്റെ പ്രതികാരമെന്നോണം മദ്യപാനി ബസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിലാണ് കണ്ടക്‌ടർക്ക് പരിക്ക് പറ്റിയത്. കൂടാതെ കല്ലേറിൽ ബസിന്റെ ചില്ലും തകർന്നിട്ടുണ്ട്.

Read also : എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE