കൊല്ലം: ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തു. പിടിയിലായ 11 പേർക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്തത്. കൊളംബോ സ്വദേശി ലക്ഷ്മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് എന്ന് പോലീസ് പറയുന്നു.
ഇന്നലെ കൊല്ലത്ത് പിടിയിട്ടുളയ സംഘത്തിലെ രണ്ടുപേർ ലക്ഷ്മണന്റെ സഹായികൾ ആണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. തമിഴ്നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. ഇത് പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചത്.
45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗം കാനഡയിൽ എത്തിക്കാമെന്ന ഉറപ്പാണ് സംഘത്തിന് ഏജന്റ് നൽകിയ ഉറപ്പ്. ഇതിനായി ഒരാളിൽ നിന്നും ഏജന്റുമാർ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണെന്നും പോലീസ് വ്യക്തമാക്കി.
ഇന്ന് വൈകിട്ട് ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജന്റ് അറിയിച്ചത്. രണ്ട് ശ്രീലങ്കൻ സ്വദേശികളും തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ നിന്നുള്ള ഒമ്പത് പേരുമാണ് ഇന്നലെ കൊല്ലം പോലീസിന്റെ പിടിയിലായത്. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
Most Read: എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും








































