കൊല്ലം മനുഷ്യക്കടത്ത്; 11 പേർക്കെതിരെ കേസ്

കൊളംബോ സ്വദേശി ലക്ഷ്‌മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ്

By Trainee Reporter, Malabar News
Human trafficking to Canada by boat purchased from Kollam
Representational Image

കൊല്ലം: ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തു. പിടിയിലായ 11 പേർക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കൊളംബോ സ്വദേശി ലക്ഷ്‌മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് എന്ന് പോലീസ് പറയുന്നു.

ഇന്നലെ കൊല്ലത്ത് പിടിയിട്ടുളയ സംഘത്തിലെ രണ്ടുപേർ ലക്ഷ്‌മണന്റെ സഹായികൾ ആണെന്നും അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. തമിഴ്നാട് കാരക്കാട് വഴി കാനഡയിലേക്ക് കടക്കാനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. ഇത് പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി ഓസ്‌ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചത്.

45 ദിവസത്തിനുള്ളിൽ ബോട്ട് മാർഗം കാനഡയിൽ എത്തിക്കാമെന്ന ഉറപ്പാണ് സംഘത്തിന് ഏജന്റ് നൽകിയ ഉറപ്പ്. ഇതിനായി ഒരാളിൽ നിന്നും ഏജന്റുമാർ ഈടാക്കുന്നത് രണ്ടര ലക്ഷം രൂപയാണെന്നും പോലീസ് വ്യക്‌തമാക്കി.

ഇന്ന് വൈകിട്ട് ബോട്ട് കൊല്ലം ബീച്ചിൽ എത്തുമെന്നാണ് അഭയാർഥികളെ ഏജന്റ് അറിയിച്ചത്. രണ്ട് ശ്രീലങ്കൻ സ്വദേശികളും തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ നിന്നുള്ള ഒമ്പത് പേരുമാണ് ഇന്നലെ കൊല്ലം പോലീസിന്റെ പിടിയിലായത്. കൊല്ലം നഗരത്തിലെ ഒരു ലോഡ്‌ജിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

Most Read: എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE