കൊല്ലം: കൊട്ടാരക്കര കോക്കാട് മനോജ് വധക്കേസില്‍ രണ്ട് പേര് പിടിയിലായി. അനിമോന്, സജി എന്നിവരാണ് പിടിയിലായത്. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം 2016ല്‍ സജിയെ ആക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു.
കുന്നിക്കോട്ട് ഉൽസവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് മനോജിന് (39) വെട്ടേറ്റത്. വെട്ടേറ്റ നിലയില്‍ വെള്ളിയാഴ്ച രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
കഴുത്തിന് വെട്ടേറ്റിരുന്നു. കൈവിരലുകൾ വെട്ടി മാറ്റിയ നിലയിലായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരക്കല്‍ മണ്ഡലം പ്രസിഡണ്ടാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോണ്‍ഗ്രസ് (ബി) ഉന്നയിച്ചത്. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എയും ആരോപിച്ചിരുന്നു.
Most Read: സ്റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ






































