പാലക്കാട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇന്നലെ മാത്രം രജിസ്‌റ്റർ ചെയ്‌തത് 105 കേസുകൾ. ഇത്രയും കേസുകളിലായി 115 പേരെ അറസ്‌റ്റ് ചെയ്‌തതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ഇ സുനിൽകുമാർ അറിയിച്ചു.
അനാവശ്യമായി പുറത്തിറങ്ങുക, പൊതു സ്‌ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കുക തുടങ്ങിയ കാരണങ്ങളിലാണ് ജില്ലയിൽ നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയവരുടെ 259 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലങ്ങളിൽ ഇറങ്ങിയ 1,742 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
Read Also: ത്രിപുരയിൽ അഭിഷേക് ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം