ത്രിപുരയിൽ അഭിഷേക് ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് ആരോപണം

By News Desk, Malabar News
BJP Attack against abhishek banerjee
Ajwa Travels

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. അഭിഷേകിന്റെ ത്രിപുര സന്ദർശനത്തിനിടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിക്കുന്നു.

ബിജെപി ഭരണത്തിന് കീഴിൽ ത്രിപുരയിലെ ജനാധിപത്ര്യമെന്ന അടിക്കുറിപ്പോടെ ആക്രമണത്തിന്റെ വീഡിയോ അഭിഷേക് ബാനർജി പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ പരിഹാരരൂപേണ ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് ദേബിനെ അഭിഷേക് അഭിനന്ദിക്കുകയും ചെയ്‌തു. ബിജെപി പതാക ഏന്തിയ ഒരു പറ്റം ആളുകൾ അഭിഷേക് ബാനർജിയുടെ വാഹനവ്യൂഹത്തെ കുറുവടികൾ കൊണ്ട് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം.

എംപിയുടെ സന്ദർശനത്തിന്റെ ഭാഗമായി അഗർത്തലയിൽ സ്‌ഥാപിച്ച പോസ്‌റ്ററുകൾ വ്യാപകമായി നശിപ്പിച്ചുവെന്ന് തൃണമൂൽ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഷേകിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

2023ൽ നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ. ഇതിന്റെ ഭാഗമായിരുന്നു എംപി അഭിഷേക് ബാനർജിയുടെ സന്ദർശനം. തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറിന്റെ ഐപിഎസി സംഘത്തെ ത്രിപുര പോലീസ് ദിവസങ്ങൾക്ക് മുൻപ് തടഞ്ഞുവെച്ചിരുന്നു. തൃണമൂലിന്റെ രാഷ്‌ട്രീയ നീക്കങ്ങൾക്ക് കരുത്ത് പകരാനാണ് ഇവർ ത്രിപുരയിൽ എത്തിയത്. ഇതിന് പിന്നാലെ തൃണമൂൽ എംപിമാർ ത്രിപുരയിൽ സന്ദർശനം നടത്തുകയുണ്ടായിരുന്നു.

Also Read: വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം; ജമ്മുവില്‍ സുരക്ഷ ശക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE