കോഴിക്കോട്: പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളി പുതിയോട് കളുക്കാൻചാലിൽ ഷരീഫിന്റെ മകൾ ഫാത്തിമ ബത്തൂൽ ആണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ, ആരോഗ്യസ്‌ഥിതി മോശമായതോടെ നാല് ദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ ആരോഗ്യസ്‌ഥിതി വീണ്ടും മോശമായതിന് പിന്നാലെ ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു. ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്താണ്.
Most Read| വിൻഡോസ് തകരാർ; സംസ്‌ഥാനത്ത് ഇന്ന് 11 വിമാന സർവീസുകൾ റദ്ദാക്കി