കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുകാരനാണ് നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് വിവരം. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്.
സ്‌ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്‌ഥിരീകരണം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്.
കടുത്ത പനി, തലവേദന, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടിക്ക് ഉണ്ടായിരുന്നു. ഇന്നലെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയത്. സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ നിപ ട്രൂനാറ്റ് പരിശോധന പോസിറ്റീവ് ആയിരുന്നു. സാമ്പിൾ തുടർ പരിശോധനക്ക് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. നിപ പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| വടക്കൻ ജില്ലകളിൽ ശക്‌തമായ മഴ തുടരും; ഇന്ന് യെല്ലോ അലർട്







































