കോഴിക്കോട്: താമരശ്ശേരിയിൽ പ്ളാവിലെ ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശി ഇബ്രാഹിം (56) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.45ന് ആണ് സംഭവം.
ഇബ്രാഹിം താമസിക്കുന്നതിന്റെ തൊട്ടടുത്ത പറമ്പിലെ പ്ളാവിൽ നിന്ന് ചക്ക ഇടനാഴി ഏണി വെച്ച് കയറിയതായിരുന്നു. ബാലൻസ് നഷ്‌ടമായി തെന്നിവീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പിൽ ജോലി ചെയ്‌തിരുന്നവർ ശബ്‌ദം കേട്ട് ഓടിയെത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’




































