കോഴിക്കോട്: അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. അത്തോളി കോളിയോട്ട് താഴത്താണ് അപകടം. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ചാണക്യൻ ബസും കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്‌വ ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇരു ബസുകളിലെ ഡ്രൈവർമാർക്കും ഗുരുതര പരിക്കുണ്ട്. പരിക്കേറ്റവരെ ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 37 പേരാണ് നിലവിൽ ചികിൽസയിൽ ഉള്ളതെന്നാണ് വിവരം.
ബസുകളുടെ മുൻഭാഗം അപകടത്തിൽ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ സീറ്റിന് സമീപഭാഗം ഭൂരിഭാഗവും തകർന്നു. ഈ ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത് ഉൾപ്പടെയുള്ള രക്ഷാപ്രവർത്തനം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Most Read| ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു