കോഴിക്കോട്: മുക്കത്ത് നടുറോട്ടിൽ സ്‌ത്രീയെ ചവിട്ടിവീഴ്‌ത്തി യുവാവ്. തിരുവമ്പാടി ബിവറേജ് ഔട്ട്ലെറ്റിന് സമീപം ശനിയാഴ്‌ച വൈകീട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുന്ന സ്‌ത്രീയെയാണ് ചവിട്ട് വീഴ്‌ത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്‌ത്രീകളിൽ ഒരാളെയാണ് യുവാവ് ചവിട്ടി വീഴ്‌ത്തിയത്. ഇതിന് മുമ്പായി സ്‌ത്രീയും ഇയാളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും സ്‌ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്നാണ് യുവാവ് ഓടിയെത്തി സ്‌ത്രീയെ ചവിട്ടിവീഴ്‌ത്തിയത്.
തിരുവമ്പാടി സ്വദേശി ഷിഹാബുദ്ധീനാണ് അക്രമം നടത്തിയതെന്നാണ് വിവരം. മദ്യലഹരിയിൽ ആയിരുന്നു ഇയാളെന്ന് പറയപ്പെടുന്നു. മദ്യപിച്ച് പൊതുസ്‌ഥലത്ത് ശല്യം ഉണ്ടാക്കിയതിന് തിരുവമ്പാടി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ