റാഞ്ചി: ജാര്‍ഖണ്ഡില്‍ സ്‍ത്രീയെ ആക്രമിച്ച് തീകൊളുത്തി. മന്ത്രവാദം നടത്തിയെന്ന ആരോപണ തുടർന്ന് 60കാരിയായ ജാരിയൊ ദേവിയെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം തീകൊളുത്തിയത്. ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലായിരുന്നു സംഭവം. 40 ശതമാനം പൊള്ളലേറ്റ ജാരിയൊ ദേവി ചികിൽസയിലാണ്. സംഭവത്തില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.
സിംഡേഗ ജില്ലയിലെ ദീപടോലി ഗ്രാമത്തിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. ബുധനാഴ്‌ച ഗ്രാമത്തിലെ ഒരു സ്‍ത്രീയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കവെ ജാരിയൊ ദേവിയാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണക്കാരിയെന്ന് മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ആരോപിക്കുകയായിരുന്നു. ജാരിയൊ ദേവിയുടെ മന്ത്രവാദമാണ് മരണത്തിന് കാരണമെന്ന് പറഞ്ഞ് ഇയാള്‍ ഇവരെ അടിക്കാന്‍ തുടങ്ങി.
ഇതിന് പിന്നാലെ ജാരിയൊ ദേവിയുടെ ശരീരത്തിൽ തീ കൊളുത്തുകയായിരുന്നു എന്നുമാണ് റിപ്പോർട്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ആറ് പേർക്കെതിരെ മന്ത്രവാദവിരുദ്ധ നിയമം പ്രകാരവും കൊലപാതക ശ്രമത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Read also: ഉത്തരാഖണ്ഡിൽ 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ്