ഉത്തരാഖണ്ഡിൽ 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ്

By Syndicated , Malabar News
Indian army
Ajwa Travels

ഉത്തരാഖണ്ഡ്: കോട്‌വാൽ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 82 പേരെയാണ് ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. കോവിഡ് സ്‌ഥിരീകരിച്ച എല്ലാവരും നിലവിൽ നിരീക്ഷണത്തിലാണ്.

അതേസമയം, സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ മാസം 16വരെ രാഷ്‌ട്രീയ റാലികൾക്കും മറ്റ് ധർണകൾക്കും നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്‌ച മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വന്നിരുന്നു.

അംഗണവാടികൾ, സ്‌കൂളുകൾ, സ്വിമ്മിങ് പൂളുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവ ഈ മാസം 16 വരെ അടഞ്ഞുകിടക്കും. 12ആം ക്ളാസ് വിദ്യാർഥികൾക്ക് ഓഫ്‌ലൈനായി ക്ളാസുകൾ തുടരും. ജിമ്മുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, തുടങ്ങിയവകൾ 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് പ്രവർത്തിക്കും.

Read also: ധീരജ് കൊലപാതകം; രണ്ടുപേർ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE