കെഎസ്ആർടിസി ബസിൽ യുവതിയെ ആക്രമിച്ച് യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു

ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Web Desk, Malabar News
wife attacked by husband with axe
Ajwa Travels

തിരൂരങ്ങാടി: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് ഇയാൾ സ്വയം കഴുത്തറുത്തു ആത്‌മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗൂഡല്ലൂർ സ്വദേശി സീതയ്‌ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച സനിൽ (25) വയനാട് മൂലങ്കാവ്‌ സ്വദേശിയാണ്. ബസ് മലപ്പുറം വെന്നിയൂരിന് സമീപം എത്തിയപ്പോഴാണ് സനിൽ യാത്രക്കാരിയായ സീതയെ കുത്തി പരുക്കേൽപ്പിച്ചത്. ശേഷം യുവാവ് സ്വയം കഴുത്തറുക്കുക ആയിരുന്നു. ഇവരെ ആദ്യം തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

യുവതി അങ്കമാലിയിൽ നിന്നും യുവാവ് മലപ്പുറം എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരും വയനാട് സുൽത്താൻ ബത്തേരിയിലേക്ക് ആയിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.

Read Also: മണപ്പുറം ഫിനാൻസിന്റെ 143 കോടി രൂപ ഇഡി മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE